എസ്എൻഡിപി യോഗം പുളിയന്മല ശാഖ കുടുംബസംഗമം
എസ്എൻഡിപി യോഗം പുളിയന്മല ശാഖ കുടുംബസംഗമം

ഇടുക്കി : എസ്എൻഡിപി യോഗം പുളിയന്മല ശാഖ കുടുംബസംമം സംഘടിപ്പിച്ചു . ശാഖ പ്രസിഡൻ്റ് പ്രവീൺ വട്ടമല അധ്യക്ഷത വഹിച്ച യോഗം എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമനെ യോഗത്തിൽ ആദരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന പഠന ക്ലാസ്സ് അനൂപ് വൈക്കം നയിച്ചു.ശാഖ സെക്രട്ടറി ജയൻ എം ആർ , വൈസ് പ്രസിഡൻ്റ് വിധു എ സോമൻ, യൂണിയൻ കമ്മിറ്റിയംഗം ഇ എ ഭാസ്കരൻ, വനിത സംഘം പ്രസിഡൻ്റ് രാധാമണി കൃഷ്ണൻകുട്ടി, യൂത്ത് മൂവ്മെന്റ് പ്രസിഡൻ്റ് അഖിൽ മോഹനൻ, സ്വാന്തന സുരേഷ്, അഭിരാം രാജു, കെ എൻ ശശിധരൻ, എ എൻ ജയചന്ദ്രൻ, ജി.ബിജു, പി എസ് വിജയൻ, ഷാജി ചെറിയകൊല്ലപ്പള്ളി, ഷാജി ഇളംപുരയിടം, എൻ ബി അനീഷ്, ഇപി രാജൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?






