വാളാര്‍ഡി എച്ച്എംഎല്‍ പ്ലാന്റേഷനിലെ ലയം ഇടിഞ്ഞുവീണു
വാളാര്‍ഡി എച്ച്എംഎല്‍ പ്ലാന്റേഷനിലെ ലയം ഇടിഞ്ഞുവീണു

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി എച്ച്എംഎല്‍ പ്ലാന്റേഷനിലെ ലയം കനത്തമഴയില്‍ ഇടിഞ്ഞുവീണു. തൊഴിലാളികളായ ശശി- ഓമന ദമ്പതികള്‍ താമസിക്കുന്ന ലയത്തിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. ഈസമയം ലയത്തില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിച്ചു. ആറ് തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഖാദര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശിച്ചു. തൊഴിലാളി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി. ലയങ്ങളുടെ ശോച്യാവസ്ഥ കണക്കിലെടുത്ത് മഴക്കാലത്ത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വില്ലേജ് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
What's Your Reaction?






