സിപിഐ എം വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി
സിപിഐ എം വണ്ടിപ്പെരിയാറില്‍ ധര്‍ണ നടത്തി

ഇടുക്കി: ജില്ലയിലെ നിര്‍മാണ നിരോധനത്തിനെതിരെ സിപിഐ എം വണ്ടിപ്പെരിയാറില്‍ സായാഹ്ന ധര്‍ണ നടത്തി. ജില്ലാ കമ്മിറ്റിയംഗം തങ്കദുരൈ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പുതുതായി വന്ന കലക്ടര്‍ ഉള്‍പ്പെടെ ഉള്ള റവന്യു ഉദ്യോഗസ്ഥര്‍ നിര്‍മാണ നിരോധനത്തിന് ഒത്താശ നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരുവിധ നിരോധന നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്രഖ്യാപിത നിര്‍മാണ നിരോധനം പിന്‍വലിക്കുക, നിര്‍മാണ സാമഗ്രികളുടെ ദൗര്‍ലഭ്യം പരിഹരിക്കുക, കപട പരിസ്ഥിതി- ഉദ്യോഗസ്ഥ കൂട്ടുകെട്ട് തിരിച്ചറിയുക, ലൈഫ് പദ്ധതിക്ക് റവന്യു വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവ് പിന്‍വലിക്കുക, ലാന്‍ഡ് അസൈമെന്റ് കമ്മിറ്റികള്‍ യഥാസമയം ചേരുക, ഭൂമിപതിവ് ഭേഗദതി ചട്ടം ഉടന്‍ രൂപീകരിച്ച് നടപ്പാക്കുക, ജനവാസ കേന്ദ്രങ്ങളില്‍നിന്ന് വന്യജീവികളെ തുരത്തുക, ഭരണനിര്‍വഹണ അതോറിറ്റി നിര്‍ദേശങ്ങളിന്‍മേല്‍ ശാസ്ത്രീയ പഠനം നടത്തി പുനര്‍നിര്‍ണയിക്കുക, കേന്ദ്രവന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെഎം ഉഷ അധ്യക്ഷയായി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു, ഏരിയ കമ്മിറ്റിയംഗം വി ജെ ജെസി, മഞ്ജുമല ലോക്കല്‍ കമ്മറ്റിയംഗം കെ ചന്ദ്രന്‍, എസ് രാജേന്ദ്രന്‍, ശാന്തി ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






