വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

Aug 23, 2024 - 18:35
 0
വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകം: സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ഡീന്‍ കുര്യാക്കോസ്
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി വെറുതെവിട്ട അര്‍ജുന്റെ വിധി റദ്ദാക്കി കുറ്റാരോപിതനെ അറസ്റ്റ് ചെയ്ത് പുനര്‍ അന്വേഷണവും, പുനര്‍ വിചാരണയും നടത്തുക, അര്‍ജുന്‍ പട്ടികജാതി വിഭാഗത്തിപ്പെട്ടയാളല്ലായെന്ന് മനസിലാക്കി അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറുക, കുടുംബത്തിന് വിശ്വാസമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക, കേസിന്റെ അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക്കുക, കുറ്റാരോപിതന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.പി. കത്ത് നല്‍കിയത്.  2021 ജൂണ്‍ 30 നാണ്  ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ രണ്ടാം ദിവസം പ്രതിയെ പൊലീസ് പിടികൂടുകയും, മൂന്ന് മാസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ 2023  ഡിസംബര്‍ 14 ന് പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലായെന്ന് ചൂണ്ടികാട്ടി  കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow