വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സിപിഎം: ബാങ്ക് വായ്പ ഏറ്റെടുത്തു: വീട് നിര്‍മിച്ചുനല്‍കും: സഹായഹസ്തവുമായി സിപിഐയും

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സിപിഎം: ബാങ്ക് വായ്പ ഏറ്റെടുത്തു: വീട് നിര്‍മിച്ചുനല്‍കും: സഹായഹസ്തവുമായി സിപിഐയും

Jan 29, 2024 - 20:48
Jul 12, 2024 - 00:27
 0
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് സിപിഎം: ബാങ്ക് വായ്പ ഏറ്റെടുത്തു: വീട് നിര്‍മിച്ചുനല്‍കും: സഹായഹസ്തവുമായി സിപിഐയും
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ ഏറ്റെടുത്തതായും വീട് നിര്‍മിച്ചുനല്‍കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്ന് വായ്പയെടുത്ത 5 ലക്ഷം രൂപ, തിരിച്ചടവ് മുടങ്ങിയതോടെ 7 ലക്ഷം രൂപയായിരുന്നു. ആകെയുള്ള സമ്പാദ്യമായ 14 സെന്റ് സ്ഥലം പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. കുടിശികയായതോടെ സൊസൈറ്റി നോട്ടീസ് അയച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സിപിഎം ജില്ലാ കമ്മിറ്റി ബാധ്യത ഏറ്റെടുക്കുകയാമെന്ന് അറിയിച്ചു. കൂടാതെ, പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചുനല്‍കാനും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ബുധനാഴ്ച നേരിട്ടെത്തി കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറുമെന്ന് പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു അറിയിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം നിര്‍മിച്ച മുറിയോടുചേര്‍ന്നാണ് മൃതദേഹം സംസ്‌കരിച്ചത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കൂടാതെ, വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശികള്‍ക്ക് വളര്‍ത്തുമകള്‍ കൂടിയുണ്ട്. ഈ കുട്ടിയുടെ വിവാഹത്തിനായാണ് വായ്പയെടുത്തത്. സിപിഐയും വീട് നിര്‍മാണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചുനല്‍കുമെന്ന് പീരുമേട് ഏരിയാ സെക്രട്ടറി വി കെ ബാബുക്കുട്ടി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow