തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
തങ്കമണി സെന്റ് തോമസ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക-രക്ഷകര്‍തൃദിനവും ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി ബിജു കെ ആര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. ജോസ് മാറാട്ടില്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ജോസ് തച്ചേരിയില്‍, പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, പ്രഥമാധ്യാപകന്‍ മധു കെ ജയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, എംപിടിഎ പ്രസിഡന്റ് ലിസമ്മ ജോസഫ്, എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപിക സിസ്റ്റര്‍ ബിജി മാത്യു, ജോഷി ജോസഫ്, ജോബിന്‍ കെ, നിമിയ സജി, ഗോകുല്‍ കെ ആര്‍ എന്നിവര്‍ സംസാരിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയ സ്റ്റെല്ല സിജോ, സംസ്ഥാന ഗണിതശാസ്ത്രമേളയിലെ വിജയികളായ അനഘ ബിനു, അര്‍ജുന്‍ കെ ജയന്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍, കലാകായിക മത്സര വിജയികള്‍ എന്നിവരെ അനുമോദിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






