വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദേശീയ പൊതുജനാരോഗ്യ സൂചികയിൽ നിഷ്കർഷിക്കുന്ന സ്റ്റാഫ് പാറ്റേൺ ഉറപ്പാക്കണമെന്നും രാത്രികാല ചികിത്സക്ക് റെസിഡൻഷ്യൽ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. സാമൂഹിക പ്രവർത്തകനായ സജി പി വർഗീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീന കുമാരി സംസ്ഥാന ആരോഗ്യവിഭാഗത്തിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രം നേരിടുന്ന അപര്യാപ്തതകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 5 ന് കമ്മീഷൻ ആരോഗ്യകേന്ദ്രം സന്ദർശിച്ചിരുന്നു. ഗോത്രവർഗ കോളനികളിലെയും തോട്ടം തൊഴിൽ മേഖലയിലെയും സാധാരണക്കാരും ശബരിമല തീർത്ഥാടകരും ആശ്രയിക്കുന്ന ഈ സ്ഥാപനത്തിൽ 1998 ൽ നിലവിലുണ്ടായിരുന്ന സ്റ്റാഫ് പാറ്റനാണ് ഇപ്പോഴും തുടരുന്നത്. ദേശിയ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പരിധിയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്റ്റാഫ് പാറ്റേൺ അനുവദിച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
What's Your Reaction?






