ഓൾഡ് ഈസ് ഗോൾഡ് : പൂർവ്വവിദ്യാർത്ഥി സംഗമം
ഓൾഡ് ഈസ് ഗോൾഡ് : പൂർവ്വവിദ്യാർത്ഥി സംഗമം

ഇടുക്കി: വണ്ടിപ്പെരിയാർ ഗവ. സ്കൂളിലെ 1974 മുതൽ 79 വരെ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടന്നു. ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 60 വയസിന് മുകളിൽ പ്രായമായവരാണ് പങ്കെടുത്തത്. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സംഗമം മുൻകാല അധ്യാപകനായ ആശിർവാദ് ഉദ്ഘാടനം ചെയ്തു. 180 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. പരിപാടിയിൽ മുൻകാല അധ്യാപകരായ സുമതി ആൻ്റണി, എം എം ജലാലുദീൻ, ദുരൈ രാജ്, വെൽസൺ ധനരാജൻ എന്നിവരെ ആദരിച്ചു.
പൂർവ വിദ്യാർത്ഥി സംഘാടകസമിതി അംഗങ്ങളായ,എം എസ് രവി, ചന്ദനരാജ, ആൽബർട്ട്.ജോസ് പ്രകാശ്, അൻപുദാസ്, ശിവരാമൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?






