വണ്ടിപ്പെരിയാറില്‍ ഹരിത കര്‍ഷകസംഘം പന്തംകൊളുത്തി പ്രകടനം നടത്തി
വണ്ടിപ്പെരിയാറില്‍ ഹരിത കര്‍ഷകസംഘം പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: ഹരിത കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചും വണ്ടിപ്പെരിയാറില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. 62-ാം മൈല്‍ ജംഗ്ഷനില്‍ നടന്ന പ്രതിഷേധയോഗം ഹരിത കര്‍ഷക സംഘം പ്രസിഡന്റ് മാര്‍ട്ടിന്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോയി തെക്കേല്‍, സാജന്‍ കൊച്ചുപ്പുര, സജീവ് പെരുമ്പള്ളി, വിജു പനംതോട്ടം, സോജന്‍ വള്ളിപ്പറമ്പില്‍, ക്രിസ് കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






