ഇഎസ്‌ഐ ആശുപത്രി: സ്ഥലം കൈമാറ്റത്തിന് അനുമതി ലഭിച്ചതായി എംപി
ഇഎസ്‌ഐ ആശുപത്രി: സ്ഥലം കൈമാറ്റത്തിന് അനുമതി ലഭിച്ചതായി എംപി

ഇടുക്കി: കട്ടപ്പന വാഴവരയില്‍ ഇഎസ്‌ഐ ആശുപത്രി നിര്‍മാണത്തിന് സ്ഥലം കൈമാറ്റം ചെയ്യാന്‍ ഇഎസ്‌ഐ കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി. സ്ഥലം ഏറ്റെടുപ്പ് നടപടി പൂര്‍ത്തീകരിച്ചാലുടന്‍ നിര്‍മാണം ആരംഭിക്കാനാകും. ഇഎസ്‌ഐ ആശുപത്രി ജില്ലയിലെ തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും എംപി കട്ടപ്പനയില്‍ പറഞ്ഞു. 100 കിടക്കകളുള്ള ഇഎസ്‌ഐ ആശുപത്രി നിര്‍മിക്കുന്നതിന് വാഴവരയില്‍ നാലരയേക്കര്‍ സ്ഥലമാണ് കട്ടപ്പന നഗരസഭ വിട്ടുനല്‍കുന്നത്.
What's Your Reaction?






