വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയെ അവഗണിക്കുന്നു കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയെ അവഗണിക്കുന്നു കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണന അവസാനിപ്പിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍, വാളാര്‍ഡി മണ്ഡലം കമ്മിറ്റികള്‍ ഏകദിന ഉപവാസം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ പ്രിയങ്കാ മഹേഷ്, എസ് എ ജയന്‍, പഞ്ചാനാഗരാജ്, വനിതാ മുരുകന്‍, കെ മാരിയപ്പന്‍, ടി ഷക്കീല, മുനിയലക്ഷ്മി, ഗീത ചെല്ലദുരൈ, സുധാറാണി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍ എന്നിവരാണ് ഉപവസിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ച സഹകരണ ആശുപത്രികളെ സംരക്ഷിക്കാന്‍ ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ അവഗണിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. സിഎച്ച്‌സിയായി ഉയര്‍ത്തിയ ശേഷമാണ് സേവനം കുറഞ്ഞുതുടങ്ങിയത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് വണ്ടിപ്പെരിയാറിലെയും പരിസര പ്രദേശങ്ങളിലെയും രോഗികളെ ബുദ്ധിമുട്ടിക്കുന്നു. ഏഴുപേരുടെ തസ്തികയുണ്ടെങ്കിലും രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ ഇവിടെയുള്ളൂ. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയില്‍ ഒരുഡോക്ടറെ നിയമിച്ചെങ്കിലും ഇപ്പോള്‍ സേവനമില്ല. പ്രഥമശുശ്രൂഷ ലഭിക്കാതെ അടുത്തിടെ രണ്ടുപേര്‍ മരിച്ചിരുന്നു. കൂടുതല്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കി ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, സംസ്ഥാന കമ്മിറ്റിയംഗം പികെ രാജന്‍, കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് എം ഉദയസൂര്യന്‍, കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട്, വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി വി ജി ദിലീപ്, പീരുമേട് റീജിയണല്‍ പ്രസിഡന്റ് കെ എ സിദ്ധിഖ്, ടി എം ഉമ്മര്‍, ശാരി ബിനുശങ്കര്‍, ഷാന്‍ അരുവിപ്ലാക്കല്‍, വിഘ്‌നേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഉപവാസം അനുഷ്ഠിച്ചവര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ 3 ഡോക്ടര്‍മാരെ നിയമിക്കുമെന്ന് അറിയിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ജൂലൈ ഒന്നുമുതല്‍ ആശുപത്രിക്കുമുമ്പില്‍ റിലേ സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
What's Your Reaction?






