മഹിളാ സാഹസ് കേരള യാത്രയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
മഹിളാ സാഹസ് കേരള യാത്രയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തര്‍ എംപി നടത്തുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. അനധികൃത പാറഖനനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കില്ല നാം തെല്ലും, വിരല്‍ ചൂണ്ടാം കരുത്തോടെ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര നടത്തുന്നത്. മഹിളാ കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് പ്രിയങ്കാ മഹേഷ് അധ്യക്ഷയായി. വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് തമിഴ് മണി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിനിമോള്‍ വി.കെ., ജനറല്‍ സെക്രട്ടറി ജയലക്ഷ്മി ദത്തന്‍, നിഷാ സോമന്‍, മഞ്ചു എം. ചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് മിനി സാബു, വൈസ് പ്രസിഡന്റ് മണിമേഖല, ജനറല്‍ സെക്രട്ടറി സ്വര്‍ണലത അപ്പുകുട്ടന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക് തോമസ് . ഷാജി പൈനാടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






