വണ്ടിപ്പെരിയാറില്‍ വീട് കുത്തിത്തുറന്ന് മോഷണം
വണ്ടിപ്പെരിയാറില്‍ വീട് കുത്തിത്തുറന്ന് മോഷണം

ഇടുക്കി : വണ്ടിപ്പെരിയാറില്‍ വീട് കുത്തിത്തുറന്ന് 25000 രൂപ മോഷ്ടിച്ചു. പാറമട കൈപ്പള്ളി വീട്ടില്‍ കുഞ്ഞുമോന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. അലമാര കുത്തിത്തുറന്ന നിലയിലായിരുന്നു. പിന്‍വശത്തെ ജനല്‍ കമ്പി മുറിച്ചുമാറ്റി വീടിനുള്ളില്‍ പ്രവേശിച്ച മോഷ്ടാവ് വാക്കത്തി ഉപയോഗിച്ച് അലമാര വെട്ടിപ്പൊളിച്ച് 25000 രൂപയും കുടുക്കയില്‍ സൂക്ഷിച്ചിരുന്ന തുകയും അപഹരിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഇവരുടെ വീടിന് സമീപത്തെ വീട്ടില്‍ നിന്നും ഒരു ലക്ഷം രൂപയും കഴിഞ്ഞമാസം വണ്ടിപ്പെരിയാര്‍ ടൗണിലെ കടകള്‍ കുത്തിത്തുറന്ന് മോഷണ പരമ്പരയും നടന്നിരുന്നു. വണ്ടിപ്പെരിയാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






