എച്ച്‌സിഎന്‍ വാര്‍ത്ത തുണയായി: നിര്‍ധന കുടുംബത്തിന് സുമനസുകളുടെ സഹായം
എച്ച്‌സിഎന്‍ വാര്‍ത്ത തുണയായി: നിര്‍ധന കുടുംബത്തിന് സുമനസുകളുടെ സഹായം

ഇടുക്കി: നിലംപൊത്താറായ വീടിനുള്ളില്‍ കഴിയുന്ന കാഞ്ചിയാര്‍ കിഴക്കേമാട്ടുക്കട്ട കല്ലുെവട്ടത്ത് ബാബു-ഷിജിമോള്‍ ദമ്പതികള്‍ക്ക് സുമനസുകളുടെ കൈത്താങ്ങ്. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്നാണ് സാമ്പത്തിക സഹായം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തിയത്. വെല്‍ഡിങ് തൊഴിലാളിയായ ബാബുവിന് മൂന്നുവര്‍ഷം മുമ്പ് സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ശരീരം തളര്‍ന്നസ്ഥിതിയുണ്ടായി. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗം നിലച്ചതോടെ ജീവിതം ദുസഹമായി. ബാബുവിന് മരുന്ന് വാങ്ങാന്‍ മാത്രം പ്രതിദിനം 200 രൂപ ചെലവാകും. ഷിജിമോള്‍ ഏലത്തോട്ടത്തില്‍ കൂലിപ്പണി ചെയ്താണ് ദൈനംദിന ചെലവുകള്‍ നടത്തിയിരുന്നത്. എന്നാല്‍ ജോലി ഇല്ലാതായതോടെ കുടുംബം പട്ടിണിയിലാകുന്ന സ്ഥിതിയായി. ഇവരുടെ ദുരവസ്ഥ എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലര്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തി. മരുന്ന് ഉള്‍പ്പെടെയുള്ള സഹായങ്ങളും ലഭ്യമാക്കി. യൂണിയന്‍ ബാങ്ക് മാട്ടുക്കട്ട ശാഖയില്‍ ഷിജിമോളുടെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 423202010024864. ഐഎഫ്എസ് കോഡ്: യുബിഐഎന്‍ 0542326. ഫോണ്‍: 9072759696.
What's Your Reaction?






