സീ പ്ലെയിന്‍ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണം: റോഷി അഗസ്റ്റിന്‍
സീ പ്ലെയിന്‍ പദ്ധതിയുമായി മുമ്പോട്ട് പോകാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണം: റോഷി അഗസ്റ്റിന്‍

ഇടുക്കി: സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഭാവിയില്‍ വേണ്ടിവരും, എല്ലാ കാര്യങ്ങളും വിവാദങ്ങളിലേക്ക് കൊണ്ടുപോകാതെ നാടിന്റെ പുരോഗതിക്കുവേണ്ട പദ്ധതികള്‍ നടപ്പിലാക്കാന്‍ നേതൃത്വം നല്‍കാന്‍ എല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്ന് മന്ത്രി റോഷി ആഗസ്റ്റിന്‍. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ വിനോദസഞ്ചാര മേഖലയില്‍ വികസനം കൊണ്ടുവരേണ്ടതുണ്ട്, പദ്ധതിയില്‍ വിമര്‍ശനാത്മകമായ കാര്യങ്ങള്‍ ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സീ പ്ലെയിന്‍ മാട്ടുപ്പെട്ടി ജലാശയത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍ പദ്ധതിയില്‍ ആശങ്ക പ്രകടിപ്പിച്ച് വനം വകുപ്പ് രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
What's Your Reaction?






