അടിമാലിയില്‍ മണ്ണുമാന്തി യന്ത്രത്തിനടിയില്‍പെട്ട് ഒഡീഷ സ്വദേശി മരിച്ചു
അടിമാലിയില്‍ മണ്ണുമാന്തി യന്ത്രത്തിനടിയില്‍പെട്ട് ഒഡീഷ സ്വദേശി മരിച്ചു

ഇടുക്കി: അടിമാലി പതിനാലാംമൈലില്‍ ദേശീയപാത നവീകരണത്തിനിടെ മണ്ണുമാന്തി യന്ത്രത്തിനടിയില്‍പെട്ട് ഒഡീഷ സ്വദേശി മരിച്ചു. രാഗേഷ്‌കുമാര്‍ നാഥ്(28) ആണ് മരിച്ചത്. വെള്ളി ഉച്ചകഴിഞ്ഞാണ് അപകടം. നിര്‍മാണം നടക്കുന്ന സ്ഥലത്തുനില്‍ക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയില്‍പെടുകയായിരുന്നു. വലിയ വാഹനമായതിനാല്‍ രാഗേഷ്‌കുമാര്‍ നില്‍ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പൊലീസ് പറയുന്നു. ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
What's Your Reaction?






