ഇടുക്കി : അയ്യപ്പൻകോവിൽ മേഖലയിൽ വേനൽ മഴ ലഭിച്ചതോടെ പെരിയാർ ജലസമൃദ്ധമായി. വറ്റിവരണ്ട പെരിയാറിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമായി. എന്നാൽ പെരിയാറിന്റെ പല ഭാഗത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. പ്രദേശത്ത് ആവശ്യമായ മഴ ലഭിച്ചതോടെ കാർഷികമേഖലക്കും ഏറെക്കുറെ ആശ്വസമായി കഴിഞ്ഞു.