നഗരസഭ ഉന്നയിച്ച വാദങ്ങൾ തള്ളി സിപിഐഎം
നഗരസഭ ഉന്നയിച്ച വാദങ്ങൾ തള്ളി സിപിഐഎം

ഇടുക്കി: ഇരുപതേക്കർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ ഉന്നയിച്ച വാദങ്ങൾ തള്ളി സിപിഐഎം. പാലം നിർമ്മാണത്തിന്റെ ടെൻഡർ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് മാറി താമസിക്കേണ്ട കുടുംബത്തിന് നഗരസഭ കത്ത് നൽകിയത്. ഇതിന്റെ വിവരാകാശ തെളിവുകൾ ലഭ്യമായിട്ടുണ്ട്. സർക്കാർ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ തുരങ്കം വയ്ക്കുന്ന നടപടിയാണ് നഗരസഭ സ്വീകരിക്കുന്നത്. നഗര സഭയുടെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐഎം നേതൃത്വം നൽകുമെന്നും,നഗരസഭയ്ക്ക് കഴിവില്ലെങ്കിൽ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മാറി താമസിക്കേണ്ട കുടുംബത്തിന് വീട് വെച്ച് നൽകുമെന്നും ഏരിയ സെക്രട്ടറി വി ആർ സജി പറഞ്ഞു.
What's Your Reaction?






