ലബക്കടയിലെ എടിഎം കൗണ്ടറുകൾ തകരാറിലാകുന്നതായി പരാതി
ലബക്കടയിലെ എടിഎം കൗണ്ടറുകൾ തകരാറിലാകുന്നതായി പരാതി

ഇടുക്കി: കാഞ്ചിയാർ ലബക്കടയിലെ എടിഎം കൗണ്ടറുകൾ അടിക്കടി തകരാറിലാകുന്നതായി പരാതി. എസ്ബിഐയുടെയും കേരള ബാങ്കിന്റെയും എടിഎമ്മുകളാണ് തകരാറിലാകുന്നത്. നിലവിൽ പണം എടുക്കണമെങ്കിൽ ആളുകൾ ലബ്ബക്കടയിൽ നിന്നും ദീർഘദൂരം സഞ്ചരിക്കേണ്ട ഗതികേടാണ് . നിരവധി തവണ ബാങ്ക് അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല എന്ന് വ്യാപാരി വ്യവസായി സമിതി കാഞ്ചിയാർ യൂണിറ്റ് പ്രസിഡന്റ് ജോസ് അഞ്ചാനി പറഞ്ഞു. സാങ്കേതിക തകരാറാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. നിരവധി പരാതികൾ ഉയർന്നതോടെ താൽക്കാലികമായി പരിഹരിക്കുമെങ്കിലും ഏതാനും ദിവസങ്ങൾക്കകം വീണ്ടും എടിഎമ്മുകൾ പണിമുടക്കുന്ന സ്ഥിതിയാണുള്ളത്. അടിയന്തരമായി അധികൃതർ എടിഎമ്മിന്റെ പ്രവർത്തനം പുനർസ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?






