നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ സമാപിച്ചു
നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാള്‍ സമാപിച്ചു

ഇടുക്കി: നരിയമ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ വലിയ പെരുന്നാള്‍ സമാപിച്ചു. ഡിസംബര്‍ 29ന് ആരംഭിച്ച പെരുന്നാള്‍ 3ന് സമാപിച്ചു. 29ന് പ്രഭാത നമസ്‌കാരത്തിനും വി. കുര്‍ബ്ബാനക്കും ശേഷം പെരുന്നാള്‍ കൊടിയേറ്റ് നടന്നു. തുടര്‍ന്ന് ദേവാലയത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികവും നടന്നു. ജനുവരി 2ന് രാവിലെ 7ന് പ്രഭാത നമസ്‌കാരം, 7.30 ന് വി. കുര്‍ബാന, 9ന് പിതൃസ്മൃതി തുടര്‍ന്ന് ആദ്യഫല ശേഖരണം എന്നിവ നടന്നു. 3ന് സ്വര്‍ണവിലാസം ചാപ്പലില്‍ നടന്ന കുര്‍ബാനക്ക് ശേഷം വൈകിട്ട് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ഇരുപതേക്കര്‍ കുരിശടിയിലേക്ക് പ്രദിക്ഷിണവും നടന്നു. പെരുന്നാളിന്റെ സമാപന ദിവസം കോട്ടയം സെന്‍ട്രല്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ജോര്‍ജിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാന നടന്നു. തുടര്‍ന്ന് മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, പുള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, ആശീര്‍വ്വാദം എന്നിവയും ഒരുക്കിയിരുന്നു. നേര്‍ച്ച വിളമ്പോടും, ആദ്യഫല ലേലത്തോടും കൂടി പെരുന്നാളിന് കൊടിയിറങ്ങി. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കൈസ്ഥാനി ജോര്‍ജ് മാത്യു പുതുപ്പറമ്പില്‍, സെക്രട്ടറി വി.ടി വര്‍ഗീസ് വാഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






