കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 20 മുതല്‍
കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 20 മുതല്‍

ഇടുക്കി: കട്ടപ്പന അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 20 മുതല്‍ 27 വരെ ആഘോഷിക്കും. തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ നേതൃത്വം നല്‍കും. ചൊവ്വ രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, 6.30ന് ഉഷപൂജ, ഏഴിന് ചതുശുദ്ധി, എട്ടിന് പന്തീരടിപൂജ, 10ന് ഉച്ചപൂജ, 6.30ന് ദീപാരാധന, തുടര്‍ന്ന് തന്ത്രി കുമരകം എം എന്‍ ഗോപാലന്‍ കൊടിയേറ്റും. ഏഴിന് വലിയകണ്ടം വെള്ളയാംകുടിക്കരയുടെ ചില്ലാട്ടം, 7.30ന് ഹരിപ്പാട് രാധേയം ഭജന്‍സിന്റെ നാമജപം. ബുധന്‍, വൈകിട്ട് ഏഴിന് കട്ടപ്പന ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തസന്ധ്യ. വ്യാഴം വൈകിട്ട് ഏഴിന് പ്രസീദ ചാലക്കുടി നയിക്കുന്ന ഫോക്ക് മെഗാഷോ ഓളുള്ളേരി. വെള്ളി രാവിലെ ഒമ്പതിന് ആയില്യപൂജ, വൈകിട്ട് അഞ്ചിന് ശ്രീചക്രപൂജ. ശനി രാവിലെ 6.30ന് മകംതൊഴല്‍, 8.30ന് പൊങ്കാല, 10ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, ഏഴിന് കട്ടപ്പന മുദ്ര നാട്യഗൃഹത്തിന്റെ നൃത്തസന്ധ്യ. ഞായര്‍ വൈകിട്ട് ഏഴിന് ശ്രീശബരിഗിരി സംഘത്തിന്റെ ഭജന്‍സ്. തിങ്കള്‍ രാവിലെ ഒമ്പതിന് പ്രതിഷ്ഠാദിന കലശാഭിഷേകം, വൈകിട്ട് ഏഴിന് അഞ്ച് കരകളുടെ മഹാഘോഷയാത്ര, 10ന് പള്ളിവേട്ട. ചൊവ്വ വൈകിട്ട് അഞ്ചിന് ആറാട്ട്, തുടര്‍ന്ന് മെഗാ തിരുവാതിര കളി, ഏഴിന് ആറാട്ട് സദ്യ.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, വൈസ് പ്രസിഡന്റ് സാബു അറയ്ക്കല്‍, സെക്രട്ടറി പി ഡി ബിനു, റോബിന്‍ രാജന്‍, സജീന്ദ്രന്‍ പൂവാങ്കല്‍, കെ കെ ദാസ്, ജയേഷ് തെക്കേടത്ത്, മനീഷ് മുടവനാട്ട്, വിജയന്‍ പുത്തേട്ട്, മുരളീധരന്‍ പാറായിച്ചിറ, മനോജ് പതാലില്‍ൗ വിനോദ് മുത്തലങ്ങല്‍, ജയന്‍ പുളിക്കതെക്കേതില്‍, ഗിരിധര്‍ ഗിരിനിവാസ്, റെജി കൊട്ടയ്ക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






