കട്ടപ്പന ഗവ. കോളേജില്‍ ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ് 20 മുതല്‍
കട്ടപ്പന ഗവ. കോളേജില്‍ ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ് 20 മുതല്‍

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ ഗണിതശാസ്ത്ര വകുപ്പിന്റെ രജതജൂബിലിയോടനുബന്ധിച്ച് 20, 21, 22 തീയതികളില്‍ ഓള്‍ജിബ്ര, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ത്രിദിന രാജ്യാന്തര കോണ്‍ഫറന്‍സ് നടക്കും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍, ഇസ്രയേല്‍, സ്ലോവേനിയ, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളില്‍ നിന്നുള്ള ഒമ്പത് ഗണിതശസ്ത്രജ്ഞരും ഇന്ത്യയിലെ 30ല്‍പ്പരം സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടെ 250 പേര്‍ പങ്കെടുക്കും. 20ന് രാവിലെ 9.45ന് എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സി ടി അരവിന്ദകുമാര്‍, അമേരിക്കയിലെ ലിങ്കണ്‍ നെബ്രാസ്‌ക സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. ജോണ്‍ സി മീകിന്‍ എന്നിവര്‍ ചേര്‍ന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. ജോണ്‍ സി മീകിന്‍, റഷ്യയില്‍ നിന്നുള്ള എം വി വോള്‍കോവ്, പോര്‍ച്ചുഗലില്‍ നിന്നുള്ള ജെ അല്‍മെയ്ഡ, സ്ലോവേനിയയില്‍ നിന്നുള്ള ഇസ്‌ടോക് പീറ്ററിന്‍, വെസ്‌ന ഇസ്‌റിക്, ആര്‍ സ്‌ക്രെകോവ്‌സ്‌കി, തന്‍ജ ഡ്രാവെക്, ഇസ്രയേലില്‍ നിന്നുള്ള എ ഗുടെര്‍മാന്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള എംപിഎ അസീസ് തുടങ്ങിയ ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിച്ച് സംവാദങ്ങളില്‍ പങ്കെടുക്കും. 21ന് വൈകിട്ട് ഏഴിന് ആദരിക്കല്‍ ചടങ്ങ് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പി ജി ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. അധ്യാപകരെ ആദരിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്‌സ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് എന്നിവര്‍ ചേര്‍ന്നാണ് കോണ്‍ഫറന്‍സ് നടത്തുന്നത്.
സംഘാടക സമിതി ഭാരവാഹികള്‍: കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍(രക്ഷാധികാരി), ഡോ. വി കണ്ണന്‍(ചെയര്‍മാന്‍), ഡോ. ഒ സി അലോഷ്യസ്(പബ്ലിസിറ്റി കണ്‍വീനര്‍), ജി എന്‍ പ്രകാശ്(കണ്‍വീനര്‍), ഡോ. സിമി സെബാസ്റ്റ്യന്‍(ജോയിന്റ് കണ്‍വീനര്‍). വാര്‍ത്താസമ്മേളനത്തില്‍ ജി എന്‍ പ്രകാശ്, ടി എ അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






