കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കഞ്ഞിവെപ്പ് സമരം
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കഞ്ഞിവെപ്പ് സമരം

ഇടുക്കി: ദേശീയ ആരോഗ്യ ദൗത്യം ജീവനക്കര്‍ക്ക് രണ്ട് മാസത്തിലേറയായി വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജീവനാക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കട്ടപ്പനയിലും പ്രതിഷേധം സംഘടിപ്പിച്ചത്. പട്ടിണി കഞ്ഞി പ്രതിഷേധ സമരം താലൂക്ക് ആശുപത്രി പി.ആര്‍.ഒ ടോണി ഉദ്ഘാടനം ചെയ്തു.
സമരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ഒരു മണിക്കൂര്‍ നേരം ഓഫീസ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും പട്ടിണി കഞ്ഞി വച്ച് എന്‍.എച്ച്.എം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. സമരപരിപാടിയെ അഭിസംബോധന ചെയ്ത് താലൂക്ക് ആശുപത്രി ഓര്‍ത്തോ വിഭാഗം മേധാവിയും കെ ജി എം ഓ മെമ്പറുമായ ഡോക്ടര്‍ ജിഷാന്ത് , എന്‍ .ജി .ഒയെ പ്രതിനിധീകരിച്ച് മുജീബ് റഹ്‌മാന്‍ , താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആല്‍ബര്‍ട്ട് ഐസക്ക് ,വിധു സോമന്‍ , കെജിഎന്‍എ യെ പ്രതിനിധികരിച്ച് ഹെഡ് നേഴ്‌സ് സുധ ,സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. 5 ദിവസമായി നടത്തിവരുന്ന സമര പരിപാടികള്‍ കണ്ടിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചാല്‍ ജീവനക്കാര്‍ കടുത്ത സമര പരിപാടിയിലേക്ക് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






