കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ വിങ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ വിങ് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ വിങ് അരുത് ലഹരി ക്യാമ്പയിന്‍ നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാം ലഹരി വിരുദ്ധ സന്ദേശം നല്‍കി. പ്രതിഷേധ ജ്വാല ജില്ലാ വൈസ് പ്രസിഡന്റ് എം കെ തോമസ് തെളിയിച്ചു നല്‍കി. വനിതാ വിങ് പ്രസിഡന്റ് ആഗ്‌നസ് ജോസ് അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി ജോഷി കുട്ടട, വര്‍ക്കിങ് പ്രസിഡന്റ് സിജോമോന്‍ ജോസ്, റോസമ്മ മൈക്കിള്‍, ഷിയാസ് എ കെ , അജിത്ത് സുകുമാരന്‍ , അനില്‍ പുനര്‍ജനി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






