വണ്ടന്‍മേട്ടില്‍ ലഹരിക്കെതിരെ ജനകീയ സദസ് നടത്തി
വണ്ടന്‍മേട്ടില്‍ ലഹരിക്കെതിരെ ജനകീയ സദസ് നടത്തി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിനെ സമ്പൂര്‍ണ ലഹരി വിമുക്ത പഞ്ചായത്ത് എന്ന പദവിയിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി ജനകീയ സദസ് സംഘടിപ്പിച്ചു. പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിനെ ലഹരി വിമുക്തമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് സ്‌കൂളുകള്‍, പൊലീസ്, എക്‌സൈസ് മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ സഹകരണത്തോടെ യോഗം വിളിച്ചുചേര്‍ത്തത്. ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചുചേര്‍ത്തത്. പഞ്ചായത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് വാട്സ്ആപ്പ് കൂട്ടായ്മ ആരംഭിക്കാനും എക്സൈസ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും സ്‌കൂള്‍, കോളേജ് തലത്തിലും പഞ്ചായത്ത് വാര്‍ഡ് തലത്തിലും ജാഗ്രത സമിതികള്‍ സജീവമാക്കിയും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എക്‌സൈസ് വകുപ്പുകളുടെ സഹായത്തോടെ പരിശോധിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന രാജു അധ്യക്ഷയായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാര്‍, എസ്‌ഐ അശോക് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലിജി ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ ജി പി രാജന്‍, മാരി ആറുമുഖം, സിസിലി സജി, അനുമോള്‍ ബിനോയ്, സൂസന്‍ ജേക്കബ്, രാജലിംഗം, പുറ്റടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എന്‍ ശശി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ ജോബിന്‍ പാനോസ്, സന്തോഷ് പാറയില്‍, മോനിച്ചന്‍, വ്യാപാരി പ്രതിനിധി എംസി രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






