റോട്ടറി ക്ലബ്ബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി
റോട്ടറി ക്ലബ്ബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി
ഇടുക്കി: റോട്ടറി ക്ലബ്ബ് ഓഫ് അണക്കര സ്‌പൈസ് സിറ്റിയും ഫാര്‍മേഴ്‌സ് സെന്റര്‍ ചക്കുപള്ളവും മലയാള മനോരമയും ചേര്‍ന്ന് ഏകദിന കാര്‍ഷിക സെമിനാര്‍ നടത്തി. സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ. സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനവും ഏലം കൃഷി നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും പുതിയ മരുന്നുകളുടെ ഉപയോഗം തുടങ്ങി ഏലം മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ചാണ് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചത്. ശാന്തന്‍പാറ കാര്‍ഷിക വികസന കേന്ദ്രത്തിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ ശാസ്ത്രജ്ഞന്‍ ഡോ. സുധാകര്‍ സൗന്ദരാജന്‍ കര്‍ഷകര്‍ക്കുള്ള ക്ലാസെടുത്തു. റോട്ടറി ക്ലബ് ഓഫ് അണക്കര സ്‌പൈസ് സിറ്റി പ്രസിഡന്റ് റെജി മാത്യു നരിമറ്റത്തില്‍ അധ്യക്ഷനായി. സെക്രട്ടറി ബിബിന്‍ വര്‍ഗീസ്, ഭാരവാഹികളായ ബെന്നി ജോര്‍ജ് ഇലവുംമൂട്ടില്‍, ജോസ് മാത്യു, ജോസുകുട്ടി മാത്യു, ഷിനോദ് പി ജി, മലയാള മനോരമ സര്‍ക്കുലേഷന്‍ ഓഫീസര്‍ ജിന്‍സണ്‍ സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?