ചെറുതോണി കുഴിഞ്ഞാലിത്തോട്ടില്‍  മാലിന്യം തള്ളല്‍ രൂക്ഷം

ചെറുതോണി കുഴിഞ്ഞാലിത്തോട്ടില്‍  മാലിന്യം തള്ളല്‍ രൂക്ഷം

Mar 2, 2026 - 10:36
 0
ചെറുതോണി കുഴിഞ്ഞാലിത്തോട്ടില്‍  മാലിന്യം തള്ളല്‍ രൂക്ഷം
This is the title of the web page

ഇടുക്കി: ചെറുതോണിപ്പുഴയുടെ ഭാഗമായ കുഴിഞ്ഞാലിതോട്ടില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുമ്പോഴും ജില്ലാ ഭരണകൂടവും പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി നാട്ടുകാര്‍.  
ചെറുതോണി പുഴയുടെ ഭാഗമായ ഈ തോട് പിന്നീട് പെരിയാറിലേക്കാണ് ഒഴുകുന്നത്. എന്നാല്‍ ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളും അനിയന്ത്രിതമായി തള്ളുന്നതാണ് പതിവ് കാഴ്ച. മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുകയും ദുര്‍ഗന്ധം പരത്തുന്നതിനും കാരണമാകുന്നുണ്ട്. ഇത് കൊതുകുകള്‍ പെരുകുന്നതിനും രോഗങ്ങള്‍ വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്. കുട്ടികളുടെ ഡയപ്പറുള്‍പ്പെടുള്ളവയാണ് കൂടുതലായി തള്ളുന്നത്. ബിഎംഎസ് ജില്ലാ ട്രഷറര്‍ സതീഷ് സി വി ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. പ്രാദേശിക ഭരണകൂടം സമയോചിതമായി ഇടപെട്ട് മാലിന്യം തള്ളല്‍ തടയുന്നതിനും തോട് ശുചീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow