വിടുതലൈ ചിരുതൈ കക്ഷി പീരുമേട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വിടുതലൈ ചിരുതൈ കക്ഷി പീരുമേട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: വിടുതലൈ ചിരുതൈ കക്ഷി (വിസികെ) പീരുമേട് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന് അംഗങ്ങളെ ആദരിക്കലും നടന്നു. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഇഴം ചെഗുവേര ഉദ്ഘാടനം ചെയ്തു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പീരുമേട് മണ്ഡലം പ്രസിഡന്റ് ജി ദീന അധ്യക്ഷായയി. ജില്ലാ ജനറല്‍ സെക്രട്ടറി ജി ബാലന്‍, കമ്മിറ്റി സെക്രട്ടറി എന്‍ നവാസ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടിയുടെ സംസ്ഥാന വക്താവ് റിസ്വാന്‍ കോയ, യൂണിയന്‍ പ്രസിഡന്റ് സെല്‍വരാജ് എടിടി ,മഹിളാ പ്രസിഡന്റ് തേനികനി മനോഹരന്‍, വര്‍ഗീസ്, ബിന്ദു, ശിവന്‍, രാജ് ഏലപ്പാറ, ഇസക്കി മുത്തു, സ്റ്റീഫന്‍, സാമി, മുരുകന്‍, ഗോപകുമാര്‍, നിസാം, സുധന്‍, റാണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






