ശാന്തന്‍പാറ പഞ്ചായത്തില്‍ കേരളോത്സവം സമാപിച്ചു
ശാന്തന്‍പാറ പഞ്ചായത്തില്‍ കേരളോത്സവം സമാപിച്ചു

ഇടുക്കി: ശാന്തന്‍പാറ പഞ്ചായത്തില്‍ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും ചേര്‍ന്നാണ് പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെ കേരളോത്സവം നടത്തുന്നത്. യുവജനങ്ങളുടെ കലാപര- സാംസ്‌കാരിക- കായികപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക, സാഹോദര്യവും സഹകരണബോധവും വളര്‍ത്തുക, പൊതുസംഗമവേദിയില്‍ ഒരുമിച്ചുകൂടുന്നതിന് അവസരമൊരുക്കുക എന്നിവയാണ് കേരളോത്സവത്തിന്റെ ലക്ഷ്യങ്ങള്‍. ശാന്തന്‍പാറ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 15നും 40നുമിടയില്‍ പ്രായമുള്ള യുവജങ്ങള്‍ക്കുവേണ്ടിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
25 ഇനം കലാകായിക മത്സരങ്ങളാണ് നാല് ദിവസങ്ങളിലായി നടന്നത്. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് അധ്യക്ഷനായി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍ ആര്‍ ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിന്‍, പഞ്ചായത്ത് സെക്രട്ടറി തുളസീധരന്‍ നായര്‍, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ സെഞ്ചു ടി ഷൈന്‍, പഞ്ചായത്തംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, നിരവധി യുവതി യുവാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






