സിഎച്ച്ആര്‍ ഭൂമിയിലെ മരംവെട്ട്: വനപാലകരെ വിവരമറിയിച്ചുവെന്ന് ആരോപിച്ച് ശാന്തന്‍പാറ സ്വദേശിക്ക് മര്‍ദനം
സിഎച്ച്ആര്‍ ഭൂമിയിലെ മരംവെട്ട്: വനപാലകരെ വിവരമറിയിച്ചുവെന്ന് ആരോപിച്ച് ശാന്തന്‍പാറ സ്വദേശിക്ക് മര്‍ദനം

ഇടുക്കി: സിഎച്ച്ആര്‍ ഭൂമിയില്‍നിന്ന് മരംവെട്ടി കടത്തിയത് വനംവകുപ്പിനെ അറിയിച്ചുവെന്ന് ആരോപിച്ച് യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ശാന്തന്‍പാറ പേതൊട്ടി വാഴേപ്പറമ്പില്‍ വിനീഷിനുനേരെയാണ് അക്രമം. ഇദ്ദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പേതൊട്ടിയിലെ കൃഷിയിടത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരുസംഘമാളുകള്‍ വാഹനം തടഞ്ഞുനിര്‍ത്തി കമ്പിവടിയും മരക്കമ്പും ഉപയോഗിച്ച് മര്‍ദിച്ചെന്നാണ് പരാതി. മേഖലയിലെ സിഎച്ച്ആര്‍ ഭൂമിയില്‍നിന്ന് മരം വെട്ടിക്കടത്തിയതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഈവിവരം വനപാലകരെയും പൊലീസിനെയും അറിയിച്ചത് വിനീഷാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വിനീഷ് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി.
What's Your Reaction?






