നെടുങ്കണ്ടം പച്ചടിയില്‍ ലോറി മറിഞ്ഞു
നെടുങ്കണ്ടം പച്ചടിയില്‍ ലോറി മറിഞ്ഞു

ഇടുക്കി: നെടുങ്കണ്ടം പച്ചടിയില്‍ പൈപ്പ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പച്ചടി പള്ളിക്കുസമീപമാണ് അപകടം. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ കാസ്റ്റ് അയേണ്‍ പൈപ്പ് കയറ്റി പച്ചടി റൂട്ടില്‍ ചിന്നാറിനുപോകവെ കുഴിയിലേക്ക് മറിഞ്ഞ ലോറി സമീപത്തെ മരത്തില്‍ തട്ടിനിന്നു. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ബംഗാള്‍ രജിസ്‌ട്രേഷന്‍ വാഹനമാണ്. മറ്റൊരു വാഹനത്തില്‍ കയറി പോയി പോയതിനാല്‍ കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടില്ല.
What's Your Reaction?






