വാഴത്തോപ്പ് പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം നടത്തി
വാഴത്തോപ്പ് പഞ്ചായത്ത് പാലിയേറ്റീവ് കുടുംബസംഗമം നടത്തി
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവുംചേര്‍ന്ന് പാലിയേറ്റീവ് കുടുംബസംഗമം നടത്തി. തടിയമ്പാട് കമ്യൂണിറ്റി ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. മുതിര്‍ന്ന പാലിയേറ്റിവ് അംഗത്തെ ആദരിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ആല്‍ബര്‍ട്ട് ജെ തോട്ടുപാട്ട് മുഖ്യപ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി തോമസ്, പഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, ആലീസ് ജോസ്, ഏലിയാമ്മ ജോയി, രാജു കല്ലറയ്ക്കല്‍, പ്രഭ തങ്കച്ചന്‍, സെലിന്‍ വി എം, നിമ്മി ജയന്‍, വിന്‍സന്റ് വള്ളാടി, റ്റിന്റു സുഭാഷ് എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് അംഗങ്ങളുടെ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
What's Your Reaction?

