രാജകുമാരി മോര്‍ ബസോലിയോസ് ചാപ്പലില്‍ തിരുനാള്‍ 24 വരെ
രാജകുമാരി മോര്‍ ബസോലിയോസ് ചാപ്പലില്‍ തിരുനാള്‍ 24 വരെ

ഇടുക്കി: രാജകുമാരി മോര്‍ ബസോലിയോസ് ചാപ്പലില്‍ പരിശുദ്ധ മോര്‍ ബസേലിയോസ് ബാബയുടെയും മോര്‍ സ്തേഫാനോസ് സഹദായുടെയും ഓര്‍മ പെരുന്നാളിന് കൊടിയേറി. നാല് ദിവസങ്ങളിയായി നടക്കുന്ന തിരുനാള്‍ 24ന് സമാപിക്കും. ഇടവക വികാരി ഫാ. ബേസില്‍ കെ ഫിലിപ്പ് കൊറ്റിക്കല്‍ കൊടിയേറ്റി. 23ന് വിവിധ പള്ളികളില്‍നിന്ന് കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ എത്തി ചേരുന്ന കാല്‍നട തീര്‍ഥയാത്രയെ ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് പേടകത്തില്‍നിന്ന് ആഘോഷപൂര്‍വം പുറത്തെടുത്ത് വിശ്വാസികള്‍ വണങ്ങുകയും. ഓര്‍മ പെരുനാളിനോട് അനുബന്ധിച്ച് മോര്‍ ബസേലിയോസ് സണ്‍ഡേ സ്‌കൂളിന്റെയും മോര്‍ ബേസില്‍ യൂത്ത് അസോസിയേഷന്റെയും സംയുക്ത വാര്‍ഷിക ആഘോഷവും നടത്തും. സമാപന ദിനമായ 24ന് വി. കുര്‍ബാന, തിരുശേഷിപ്പ് വണക്കം, സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, നേര്‍ച്ച സദ്യ, തുടര്‍ന്ന് തിരുശേഷിപ്പ് പേടകത്തില്‍ തിരികെ വയ്ക്കുന്നത്തോടെ തിരുനാള്‍ സമാപിക്കും.
What's Your Reaction?






