നവകേരള സദസ്സില്‍ കുഴഞ്ഞുവീണ് മരിച്ച തൊഴിലാളിക്ക് 5 ലക്ഷം രൂപ സഹായം
നവകേരള സദസ്സില്‍ കുഴഞ്ഞുവീണ് മരിച്ച തൊഴിലാളിക്ക് 5 ലക്ഷം രൂപ സഹായം

ഇടുക്കി: നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞവീണ് മരിച്ച തോട്ടം തൊഴിലാളി കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേഷി(46) ന്റെ കുടുംബത്തിനാണ് തുക അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ദേവികുളം നിയോജകമണ്ഡലം നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ അടിമാലിയില്‍ എത്തിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിര്‍ധനകുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എ രാജ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
What's Your Reaction?






