വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു: ഭീതിയോടെ നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു: ഭീതിയോടെ നാട്ടുകാര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമ്പിയിലെ തോട്ടം മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു. ഒരാഴ്ചയിലേറെയാണ് പ്രദേശത്ത് പുലി ചുറ്റിത്തിരിയുന്നതായി നാട്ടുകാര്‍ പറഞ്ഞു. 3 ദിവസം മുമ്പാണ് എസ്റ്റേറ്റിലെ തൊഴിലാളി മഹാദേവന്റെ പശുവിനെ പുലി ആക്രമിച്ചുകൊന്നത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു. ബുധനാഴ്ച ഗ്രാമ്പി സ്വദേശി പരമശിവന്റെ വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പിടികൂടി കൊണ്ടുപോയി.
പ്രദേശവാസിയായ വിഷ്ണു പലതവണ പുലിയെ കാണുകയും വനപാലകരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഇവര്‍ സ്ഥലത്ത് പരിശോധന നടത്തി പുലിയുടെ കാല്‍പ്പാടുകളാണെന്ന് സ്ഥിരീകരിച്ചതോടെ ക്യാമറയും സ്ഥാപിച്ചു. ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞാല്‍ കൂട് സ്ഥാപിക്കുമെന്നും വനപാലകര്‍ അറിയിച്ചു.
What's Your Reaction?






