കേരള കോണ്‍ഗ്രസ് ഇരട്ടയാര്‍ മേഖല കുടുംബസംഗമം നടത്തി
കേരള കോണ്‍ഗ്രസ് ഇരട്ടയാര്‍ മേഖല കുടുംബസംഗമം നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് ഇരട്ടയാര്‍ മേഖലാ കുടുംബസംഗമം ഉന്നതാധികാര സമിതിയംഗം അഡ്വ. തോമസ് പെരുമന ഉദ്ഘാടനം ചെയ്തു. ഭൂപതിവ് ഭേദഗതിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ക്രമവല്‍കരണം ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും ജനങ്ങളെ ഉപദ്രവിക്കാനുള്ള ക്രമവല്‍ക്കരണ നടപടി നിയമത്തില്‍ ഉണ്ടാകരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തങ്കച്ചന്‍ നടയ്ക്കല്‍ അധ്യക്ഷനായി. വര്‍ഗീസ് വെട്ടിയാങ്കല്‍, ഫിലിപ്പ് മലയാറ്റ്, ജോസ് പൊട്ടംപ്ലാക്കല്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍, എം ജെ കുര്യന്‍, ബിനു ജോണ്‍, ഒ ടി ജോണ്‍, ടി വി ജോസുകുട്ടി, പി ടി പ്രകാശ്, സജി തോറ്റമറ്റം, സിബി തൊടിയാംപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ ആദരിച്ചു.
What's Your Reaction?






