കട്ടപ്പനയില്‍ അഭിനയ പരിശീലന കളരി തുടങ്ങി
കട്ടപ്പനയില്‍ അഭിനയ പരിശീലന കളരി തുടങ്ങി

ഇടുക്കി: എന്‍ ഫോര്‍ ഫിലിം ഫാക്ടറിയും കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളും ചേര്‍ന്ന് അഭിനയ പരിശീലന കളരിയും ഹ്രസ്വ ചിത്ര നിര്‍മാണവും ആരംഭിച്ചു. മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ അഭിനയത്തിന്റെ വിവിധ വശങ്ങള്‍, സൂക്ഷ്മ അഭിനയം, ടെക്‌നിക്കല്‍ അറിവ്, നിര്‍മാണ രീതി, തുടങ്ങിയ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കൂടുതല്‍ കലാകാരന്മാരെ വളര്‍ത്തിയെടുക്കുക, കുട്ടികളുടെ അഭിനയ കഴിവ് വികസപ്പിക്കുക, അവസരങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍. അഭിനയ പരിശീലനത്തിനുശേഷം ക്യമ്പില്‍ പങ്കെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തി ഹൃസ്വ ചിത്രവും നിര്‍മിക്കും. അഭിനയ പരിശീലകന്‍ സുമേഷ് ചിറ്റൂരാന്‍, നാടക പ്രവര്‍ത്തകന്‍ മാത്യുസ് മറ്റപ്പള്ളി, തിരാക്കഥാകൃത്ത് നന്ദന്‍ മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ പരിപാടിയുടെ വിശദീകരണം നടത്തി.
What's Your Reaction?






