“കൊച്ചുങ്ങള് എന്നായാലും ആഗ്രഹങ്ങള് പറഞ്ഞാ നമ്മളെക്കൊണ്ട് പറ്റുവാണേൽ അതങ്ങ് സാധിച്ചുകൊടുത്തേക്കണം“ വണ്ടിപ്പെരിയാർ സ്കൂളിലെ വിദ്യാർഥികൾക്ക് വിമാനയാത്ര ഒരുക്കി അധ്യാപകർ
“കൊച്ചുങ്ങള് എന്നായാലും ആഗ്രഹങ്ങള് പറഞ്ഞാ നമ്മളെക്കൊണ്ട് പറ്റുവാണേൽ അതങ്ങ് സാധിച്ചുകൊടുത്തേക്കണം“ വണ്ടിപ്പെരിയാർ സ്കൂളിലെ വിദ്യാർഥികൾക്ക് വിമാനയാത്ര ഒരുക്കി അധ്യാപകർ

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സകൂളിലെ പാഠ്യ-പാഠ്യേതര വിഷയങ്ങൡ മികവ് പുലര്‍ത്തിയ 10 വിദ്യാര്‍ഥികള്‍ക്ക് വിമാനയാത്രയൊരുക്കി അധ്യാപകര്‍. ഹെഡ്മാസ്റ്റര്‍ എസ് ടി രാജും അധ്യാപകരും ചേര്‍ന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. കൊച്ചിയില്‍ നിന്ന് തിരുവന്തപുരത്തേയ്ക്ക് ആയിരുന്നു യാത്ര. തങ്ങളുടെ യാത്ര ഒരു സന്ദേശമാകണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തിയ പോസ്റ്ററുകളുമായാണ് വിദ്യാര്‍ഥികള്‍ എയര്‍പോര്‍ട്ടിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എത്തി. വിദ്യാര്‍ഥികളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയും അത് സാക്ഷാല്‍ക്കരിക്കുകയും ചെയ്ത അധ്യാപകരെ മന്ത്രി അഭിനന്ദിച്ചു. തോട്ടം മേഖലയിലെ കുട്ടികള്‍ കാറില്‍ കയറിയിട്ടില്ലെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ പുതുവത്സര ദിനത്തില്‍ അധ്യാപകരും പിടിഎയും വിദ്യാര്‍ഥികള്‍ക്ക് കാര്‍ യാത്ര ഒരുക്കിയിരുന്നു. തുടര്‍ന്നാണ് വിമാനത്തില്‍ കയറണമെന്ന ആഗ്രഹം പറഞ്ഞത്. വിമാനത്തില്‍ പറക്കണം എന്നുള്ളത് ഒരു ചെറിയ ആഗ്രഹം അല്ല. ആകാശംമുട്ടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിക്കുക എന്നതാണ്. സ്‌കൂളിലെ ഓരോ കുട്ടികളും തങ്ങളുടെ കുട്ടികളാണെന്നുള്ള ആത്മബോധമാണ് അവരുടെ ആഗ്രഹം നടത്തികൊടുക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് പറഞ്ഞു.
What's Your Reaction?






