ശ്രീനാരായണ ഗുരു ജയന്തി: വെള്ളിയാഴ്ച കട്ടപ്പനയില്‍ ഘോഷയാത്രയും പൊതുസമ്മേളനവും   

ശ്രീനാരായണ ഗുരു ജയന്തി: വെള്ളിയാഴ്ച കട്ടപ്പനയില്‍ ഘോഷയാത്രയും പൊതുസമ്മേളനവും   

Aug 27, 2026 - 18:09
Aug 27, 2026 - 18:11
 0
ശ്രീനാരായണ ഗുരു ജയന്തി: വെള്ളിയാഴ്ച കട്ടപ്പനയില്‍ ഘോഷയാത്രയും പൊതുസമ്മേളനവും   
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം  കൊച്ചുതോവാള, പുളിയന്‍മല, കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, വെള്ളയാംകുടി ശാഖകള്‍ചേര്‍ന്ന് 28ന് കട്ടപ്പനയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിക്കും. രാവിലെ ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ വിശേഷാല്‍ പൂജകളും ഗുരുദേവ കൃതി പാരായണവും. 11ന് ഇടുക്കിക്കവലയില്‍നിന്ന് വര്‍ണശബളമായ ഘോഷയാത്ര. 12ന് ഓപ്പണ്‍ സ്റ്റേഡിയത്തില്‍ റോയി കെ പൗലോസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനംചെയ്യും. യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി സ്‌കോളര്‍ഷിപ്പ് വിതരണംചെയ്യും. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ യൂണിയന്‍ സെക്രട്ടറി കെ ശശിധരന്‍, എ കുഞ്ഞന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണംചെയ്യും.
യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ സോമന്‍, അഡ്വ. പി ആര്‍ മുരളീധരന്‍, ഷാജി പുള്ളോലില്‍, കൗണ്‍സിലര്‍ പി കെ രാജന്‍, സോജു ശാന്തി, സി കെ വത്സ, സുബീഷ് ശാന്തി, രേഷ്മ കെ ബി, ഷിജോ കൊഴിഞ്ഞുത്താഴെ, സജീന്ദ്രന്‍ പൂവാങ്കല്‍, സന്തോഷ്‌കുമാര്‍ പാതയില്‍, സുരേഷ് ബാബു, പി ഡി ബിനു പാറയില്‍, അഖില്‍ കൃഷ്ണന്‍കുട്ടി, ഒ എന്‍ സന്തോഷ്, എം ആര്‍ ജയന്‍, അജേഷ് സി എസ്, മനോജ് പതാലില്‍, പ്രവീണ്‍ വട്ടമല എന്നിവര്‍ സംസാരിക്കും. ചതയസദ്യ, പ്രഭാഷണങ്ങള്‍, പഠനക്ലാസ് എന്നിവയും നടക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow