കെപിഎംഎസ് ഇരട്ടയാറില്‍ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി
കെപിഎംഎസ് ഇരട്ടയാറില്‍ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി
ഇടുക്കി: കെപിഎംഎസ് ഇരട്ടയാറില്‍ 163-ാമത് മഹാത്മ അയ്യങ്കാളി ജന്മദിനാഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനംചെയ്തു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. രഞ്ജു ഇഞ്ചക്കാട്ട് അധ്യക്ഷയായി. യൂണിയന്‍ അസിസ്റ്റന്റ് സെക്രട്ടറി എം സുരേഷ് ജന്മദിന സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ശാഖ സെക്രട്ടറി ടി കെ അപ്പുക്കുട്ടന്‍, പഞ്ചായത്തംഗം ജിഷാ ഷാജി, ഖജാന്‍ജി സാജു എം കെ, രാജീവ് എം ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?