ശ്രീനാരായണ ഗുരുദേവ ജയന്തി: മലനാട് യൂണിയനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശ്രീനാരായണ ഗുരുദേവ ജയന്തി: മലനാട് യൂണിയനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Aug 27, 2026 - 18:19
 0
ശ്രീനാരായണ ഗുരുദേവ ജയന്തി: മലനാട് യൂണിയനില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
This is the title of the web page

ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷങ്ങള്‍ക്ക് എസ്എന്‍ഡിപി യോഗം മലനാട് യൂണിയനിലെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യൂണിയന്‍ പരിധിയിലെ 40 ശാഖായോഗങ്ങളിലും വീടുകളിലും ചിങ്ങം 1ന് പതാക ഉയര്‍ത്തിയിരുന്നു. ചതയദിനത്തില്‍ ശാഖായോഗങ്ങള്‍, പോഷകസംഘടനകള്‍, കുടുംബയോഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ നടക്കും. പുലര്‍ച്ചെ 6.15ന് 40 ശാഖകളിലെയും ഗുരുദേവക്ഷേത്രങ്ങളില്‍ മഹാഗുരുപൂജ നടക്കും. ബാലജനയോഗത്തിന്റെ നേതൃത്വത്തില്‍ കലാകായിക മത്സരങ്ങള്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, പഠന ക്ലാസുകള്‍, സാംസ്‌കാരിക ഘോഷയാത്രകള്‍, ചതയസദ്യ എന്നിവ ശാഖകളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
യൂണിയന്‍ ആസ്ഥാനമായ കട്ടപ്പനയില്‍ അഞ്ച് ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ആഘോഷം നടക്കും. കട്ടപ്പന, കട്ടപ്പന നോര്‍ത്ത്, വെള്ളയാംകുടി, പുളിയന്മല, കൊച്ചുതോവാള ശാഖകളില്‍നിന്ന് ഘോഷയാത്രകള്‍ രാവിലെ 11ന് ഇടുക്കികവലയില്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ഗുരുദേവ കീര്‍ത്തിസ്തംഭത്തില്‍ സമാപിക്കും. തുടര്‍ന്ന് ജയന്തി സമ്മേളനവും നടക്കും. കട്ടപ്പന കീര്‍ത്തിസ്തംഭത്തില്‍ തിരുജയന്തി പൂജകളും കൃതികളുടെ പാരായണവും നടക്കുമെന്ന് മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, സെക്രട്ടറി വിനോദ് ഉത്തമന്‍ എന്നിവര്‍ അറിയിച്ചു.
ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കട്ടപ്പന, ആലടി, കല്‍ത്തൊട്ടി, മുത്തംപടി, പുറ്റടി, ആലംപള്ളി, പോത്തിന്‍കണ്ടം, തുളസിപ്പാറ, കൂട്ടാര്‍, കൊച്ചുതോവാള, കാമാക്ഷി, വലിയതോവാള, അമരാവതി, കമ്പംമെട്ട്, മയിലാടുംപാറ, ചെമ്പകപ്പാറ, തൊപ്പിപ്പാള, അന്യാര്‍തൊളു, മാട്ടുതാവളം, ചക്കുപള്ളം, ഈട്ടിത്തോപ്പ്, വാഴവര, കൊച്ചറ, ചീന്തലാര്‍, കാഞ്ചിയാര്‍, ചേറ്റുകുഴി, കോവില്‍മല, കുഴിത്തൊളു, ചപ്പാത്ത്, വളകോട്, കട്ടപ്പന നോര്‍ത്ത്, ശാന്തിഗ്രാം, നരിയമ്പാറ, വെള്ളയാംകുടി, പുളിയന്‍മല, പുളിയന്‍മല സെന്‍ട്രല്‍, ശ്രീനാരായണഗിരി, അമ്പലമേട് ശാഖകളില്‍ വിശേഷാല്‍ പൂജകള്‍, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍, ബാന്‍ഡ്മേളം, അലങ്കാരക്കാവടികള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവയോടെ ഘോഷയാത്രകളും ഓണാഘോഷ മത്സരങ്ങളും നടക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow