അക്ഷയ സമൃദ്ധി ജില്ലാതല ഉദ്ഘാടനം രാമക്കല്‍മേട്ടില്‍ നടത്തി

അക്ഷയ സമൃദ്ധി ജില്ലാതല ഉദ്ഘാടനം രാമക്കല്‍മേട്ടില്‍ നടത്തി

Aug 23, 2026 - 14:51
 0
അക്ഷയ സമൃദ്ധി ജില്ലാതല ഉദ്ഘാടനം രാമക്കല്‍മേട്ടില്‍ നടത്തി
This is the title of the web page

ഇടുക്കി: അക്ഷയശ്രീ ജില്ലാ മിഷന്‍ നടപ്പാക്കുന്ന അക്ഷയ സമൃദ്ധി 2026 ന്റെ ജില്ലാതല ഉദ്ഘാടനം രാമക്കല്‍മേട്ടില്‍ നടത്തി. സഹകാര്‍ ഭാരതി ജില്ലാ അധ്യക്ഷന്‍ ഡാനിയല്‍ വി കെ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ ധാന്യ കിറ്റിന്റെ ആദ്യ വിതരണം രാമക്കല്‍മേട് ക്ഷേത്രം മേല്‍ശാന്തി നിര്‍വഹിച്ചു. കരുണാപുരം, പാമ്പാടുംപാറ, ചക്കുപള്ളം, പീരുമേട്, കൊന്നത്തടി പഞ്ചായത്തുകളിലേയ്ക്കായി 1000 ത്തിലേറെ കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ഇടമല പദ്ധതി വിശദീകരണം നടത്തി. പ്രസിഡന്റ്  ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി സംസ്ഥാന സമിതിയംഗം ദിലീപ് പ്രസാദ്, പി രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി മനോജ് കെ ആര്‍, എറണാകുളം പഞ്ചായത്ത് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വൈ സനല്‍കുമാര്‍, പാമ്പാടുംപാറ  പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ പി പ്രസാദ്, അക്ഷയശ്രീ പഞ്ചായത്ത് മിഷന്‍ അധ്യക്ഷന്‍ സുനില്‍കുമാര്‍, പഞ്ചായത്ത് മിഷന്‍ സെക്രട്ടറി സിദ്ധു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow