അയ്യപ്പന്‍കോവില്‍- ആലടി- ചെന്നിനായ്ക്കന്‍കുടി റോഡ് നവീകരിക്കുന്നു
അയ്യപ്പന്‍കോവില്‍- ആലടി- ചെന്നിനായ്ക്കന്‍കുടി റോഡ് നവീകരിക്കുന്നു

ഇടുക്കി: അയ്യപ്പന്‍കോവില്‍- ആലടി- ചെന്നിനായ്ക്കന്‍കുടി റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി. മേരികുളത്തുനിന്ന് ചപ്പാത്തിലേക്കുള്ള ബൈപാസ് റോഡ് വര്‍ഷങ്ങളായി സഞ്ചാരയോഗ്യമായിരുന്നില്ല. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയിലൂടെയാണ് ആലടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നത്. മലയോര ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ നിരവധി വാഹനങ്ങള്‍ മേരികുത്തുനിന്ന് ഇതുവഴി കടന്നുപോകുന്നു.
ടാറിങ് തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ വാഹനയാത്രികര്‍ ഏറെ ബുദ്ധിമുട്ടിയിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പഞ്ചായത്ത് തുക അനുവദിച്ചത്. 30 ലക്ഷം രൂപ കൂടി അനുവദിച്ച് ഐറിഷ് ഓട ഉള്‍പ്പെടെ നിര്‍മിച്ച് പാത നവീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നിലവില്‍ 230 മീറ്റര്‍ ഭാഗത്താണ് ടാറിങ് നടക്കുന്നത്.
What's Your Reaction?






