കൈതപ്പതാല്‍ വ്യൂ പോയിന്റില്‍ മാലിന്യം തള്ളാന്‍ നീക്കം: നാട്ടുകാര്‍ ടെമ്പോ ട്രാവലര്‍ പിടികൂടി പൊലീസിന് കൈമാറി
കൈതപ്പതാല്‍ വ്യൂ പോയിന്റില്‍ മാലിന്യം തള്ളാന്‍ നീക്കം: നാട്ടുകാര്‍ ടെമ്പോ ട്രാവലര്‍ പിടികൂടി പൊലീസിന് കൈമാറി

ഇടുക്കി: വാഗമണ്‍ കൈതപ്പതാല്‍ വ്യൂ പോയിന്റില്‍ തള്ളാനായി മാലിന്യം കയറ്റിവന്ന ടെമ്പോ ട്രാവലര്‍ നാട്ടുകാര്‍ പിടികൂടി വാഗമണ്‍ പൊലീസിന് കൈമാറി. മാലിന്യം എത്തിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. കേസെടുത്തശേഷം വാഹനം കോടതിയില്‍ ഹാജരാക്കി. വാഗമണ്ണില്‍ നടന്ന സ്വകാര്യചടങ്ങില്‍ ഭക്ഷണം എത്തിച്ച കേറ്ററിങ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്നത്. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വണ്ടി തടഞ്ഞിട്ടശേഷം പഞ്ചായത്ത് അംഗം പ്രദീപ് കുമാറിനെ വിവരം അറിയിക്കുകായിരുന്നു.
ഭക്ഷണാവശിഷ്ടം സംസ്‌കരിച്ചശേഷം നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
What's Your Reaction?






