കട്ടപ്പന നഗരസഭ സ്റ്റേഡിയം തുച്ഛമായ വാടകയ്ക്ക് ഫെസ്റ്റിനായി വിട്ടുനല്‍കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണം: എല്‍ഡിഎഫ്

കട്ടപ്പന നഗരസഭ സ്റ്റേഡിയം തുച്ഛമായ വാടകയ്ക്ക് ഫെസ്റ്റിനായി വിട്ടുനല്‍കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണം: എല്‍ഡിഎഫ്

May 22, 2026 - 16:28
 0
കട്ടപ്പന നഗരസഭ സ്റ്റേഡിയം തുച്ഛമായ വാടകയ്ക്ക് ഫെസ്റ്റിനായി വിട്ടുനല്‍കിയ നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണം: എല്‍ഡിഎഫ്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ സ്റ്റേഡിയം തുച്ഛമായ പ്രതിദിന വാടകയ്ക്ക് ഫെസ്റ്റിനായി വിട്ടുനല്‍കിയ യുഡിഎഫ് ഭരണസമിതിയുടെ നടപടിയില്‍ വിജിലന്‍സ് അന്വേഷണത്തിന് കൗണ്‍സില്‍ യോഗം ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് കട്ടപ്പന മുനിസിപ്പില്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദര്‍ശനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൗണ്‍സിലിന്റെ അനുമതിയില്ലാതെ ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയെന്ന എല്‍ഡിഎഫ് ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍, കൗണ്‍സിലര്‍മാരെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ്‍ മറുപടി നല്‍കാതെ അജണ്ട അവസാനിപ്പിക്കുകയായിരുന്നു. ഇത് കുറ്റക്കാരായ ജീവനക്കാരെ യുഡിഎഫ് ഭരണസമിതി സംരക്ഷിക്കുകയാണെന്ന ആരോപണം ശരിവയ്ക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ഒരുലക്ഷം രൂപ വരെ വാടക ഈടാക്കിയിരുന്ന സ്റ്റേഡിയം ഇത്തവണ 7000 രൂപ നിരക്കിലാണ് വിട്ടുനല്‍കിയത്. ഭരണസമിതിയും ഉദ്യോഗസ്ഥരുംചേര്‍ന്ന് നഗരസഭയ്ക്ക് ലക്ഷങ്ങള്‍ വരുമാന നഷ്ടമുണ്ടാക്കുകയും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സ്റ്റേഡിയത്തിനായി നിരവധിപേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടെണ്ണം മാത്രമാണ് പരിഗണിച്ചത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. നഗരസഭയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതിനുപിന്നില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണം. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫെസ്റ്റ് നടക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഫെസ്റ്റിലെ കുട്ടികളുടെ പാര്‍ക്കില്‍ സുരക്ഷാവീഴ്ചയുണ്ടായി. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അനുമതികള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ കൗണ്‍സില്‍ യോഗത്തില്‍ സമര്‍പ്പിക്കാത്തതെന്താണ്? നഷ്ടമായ ലക്ഷങ്ങള്‍, കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥരില്‍നിന്ന് ഈ തുക ഈടാക്കണം. കൗണ്‍സിലിനെ നിരന്തരം ജീവനക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. നടപടിക്രമങ്ങളും വിവരങ്ങളും കൗണ്‍സിലര്‍മാരില്‍നിന്ന് മറച്ചുവയ്ക്കുന്നു. ഫെസ്റ്റിനായി കെ സ്മാര്‍ട്ട് വഴി നല്‍കിയ അപേക്ഷകള്‍ മൂടിവച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ വി ആര്‍ സജി, മാത്യു ജോര്‍ജ്, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ്, കെ പി സുമോദ്, ഷാജി കുത്തോടിയിൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow