മറയൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 3 പേര്‍ പിടിയില്‍

മറയൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 3 പേര്‍ പിടിയില്‍

May 22, 2026 - 17:00
 0
മറയൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 3 പേര്‍ പിടിയില്‍
This is the title of the web page

ഇടുക്കി: മറയൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നുപേര്‍ പിടിയിലായി. മറയൂര്‍ ബാബു നഗര്‍ സ്വദേശികളായ സന്തോഷ് കുമാര്‍, ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും, ബാബുനഗര്‍ സ്വദേശിയായ സന്തോഷ് കുമാറിന്റെ പിക്കപ്പ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഈ അപകടത്തെക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂര്‍ എസ്‌ഐ കെ ജി അനീഷ്‌കുമാറിന് നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതികള്‍ അദ്ദേഹത്തിന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവില്‍ പോയിരുന്ന ഒന്നാം പ്രതി സന്തോഷ് കുമാറിനെ വെള്ളിയാഴ്ച മറയൂര്‍ പൊലീസ് പിടികൂടി. മറ്റു പ്രതികളായ ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരെ സംഭവ ദിവസം  തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എസ്എച്ച്ഒ എം ഷാജഹാന്റെ നേതൃത്വത്തില്‍ അബ്ദുള്‍ അസീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജഹാന്‍ വി വൈ, ഷാജി എം എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍ പ്രകാശ്,  ബേസില്‍ ജോര്‍ജ്, സജുസണ്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow