ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടി ദളം ഭാഗത്ത് ഉരുൾപൊട്ടൽ
ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടി ദളം ഭാഗത്ത് ഉരുൾപൊട്ടൽ

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടി ദളം ഭാഗത്ത് ഉരുൾപൊട്ടലുണ്ടായി. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവരെ നാട്ടുകാർസുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
വൈകുന്നേരം 8 മണി മുതൽ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. 9 നാണ് കച്ചറയിൽ മിനിയുടെ വീടിനകത്തേക്ക് മലവെള്ളപ്പാച്ചിൽ എത്തിയത്. മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലിൽ പെട്ടു. സമീപത്തെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.
What's Your Reaction?






