കാഞ്ചിയാര്‍ തുളസിപ്പടിയില്‍ കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി
കാഞ്ചിയാര്‍ തുളസിപ്പടിയില്‍ കാട്ടാനക്കൂട്ടം കൃഷിനാശമുണ്ടാക്കി

ഇടുക്കി: കാഞ്ചിയാര്‍ തുളസിപ്പടി, മുരിക്കാട്ടുകുടി എന്നിവിടങ്ങളിലെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശമുണ്ടാക്കി. തുളസിപ്പടി കൂനാനി ജോണി, ഇരട്ടപ്ലാമൂട്ടില്‍ രാജു, ആറ്റുച്ചാലില്‍ ബിനോയി, ചക്കാലയ്ക്കല്‍ കുഞ്ഞുമോന്‍, രാജന്‍ പുതുശേരില്‍, ജോണി പുതുപറമ്പില്‍ എന്നിവരുടെ പുരയിടങ്ങളിലാണ് നാശമുണ്ടായത്. ചൊവ്വാഴ്ച രാത്രി 8ന് മുരിക്കാട്ടുകുടി കിടങ്ങിനുസമീപത്തെത്തിയ കാട്ടാനയെ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് തുരത്തിയിരുന്നു. തുടര്‍ന്ന് രാത്രി 11ഓടെ കാട്ടാനകള്‍ തുളസിപ്പടിയിലെത്തി. രണ്ട് പിടിയാനകളും ഒരു കുട്ടിയാനയുമാണ് കൃഷിനാശമുണ്ടാക്കിയത്. പുലര്‍ച്ചെ നാലോടെ ഇവറ്റകള്‍ വനത്തിലേക്ക് ഉള്‍വലിഞ്ഞു. രാവിലെ തൊഴിലാളികള്‍ ജോലിക്കായി പോകുന്ന റോഡിലും ആനകള്‍ നിലയുറപ്പിച്ചിരുന്നു. മുരിക്കാട്ടുകുടിയിലെ കിടങ്ങുകള്‍ ആഴത്തില്‍ കുഴിക്കാത്തതാണ് ജനവാസ മേഖലയില്‍ വീണ്ടും ആനയിറങ്ങാന്‍ കാരണമെന്ന് ജോണി പുതുപ്പറമ്പില്‍ പറഞ്ഞു. ലക്ഷങ്ങള്‍ കടം വാങ്ങി കൃഷിയിറക്കുന്ന കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






