എകെടിഎ ഇടുക്കി ജില്ല കണ്‍വന്‍ഷന്‍ ഏപ്രില്‍ 19 ന്
എകെടിഎ ഇടുക്കി ജില്ല കണ്‍വന്‍ഷന്‍ ഏപ്രില്‍ 19 ന്

ഇടുക്കി: ആള്‍ കേരള ടെയ്‌ലേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല കണ്‍വന്‍ഷന്‍ ഏപ്രില്‍ 19 ന് കട്ടപ്പന മാസ് ഔഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 16 ഏരിയകളില്‍ നിന്നായി 200 പ്രതിനിധികള്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ജി.സജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് സതി കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബി മനോഹരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. വി. രാജു സെക്രട്ടറി ബി. മനോഹരന്‍ ട്രഷറര്‍ അന്നമ്മ എ. വി സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






