ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടലെന്നു സംശയം : രണ്ടു വീടുകൾക്ക് കേടുപാട്
ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടലെന്നു സംശയം : രണ്ടു വീടുകൾക്ക് കേടുപാട്

ഇടുക്കി: ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടലെന്നു സംശയം. വൻ തോതിൽ മണ്ണും കല്ലും വെള്ളവും ഒഴുകി എത്തിയതിനെ തുടർന്നാണ് പ്രദേശവാസികൾ പരിഭ്രാന്തരായത്. ശാന്തൻപാറ പത്തൊട്ടിയിലുള്ള രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പ്രദേശത്തെ രണ്ടു വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. നിലവിൽ ആർക്കും പരിക്കില്ല. പ്രദേശത്ത് വൈകുന്നേരം മുതൽ കനത്ത മഴ തുടരുകയാണ്. ശാന്തൻപാറയിൽ നിന്നും പേത്തൊട്ടിക്ക് പോകുന്ന വഴിയിൽ ശക്തമായ വെള്ളം ഒഴുക്ക് നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമാണ്. കൂടാതെ ഉടുമ്പൻചോലയിൽ നിന്നും ശാന്തൻപാറയ്ക്ക് പോകുന്ന വഴിയിൽ ഒരിടത്ത് മണ്ണിടിഞ്ഞ് വീണ്ടിട്ടുണ്ട്. ഈ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ ആർക്കും പരിക്കില്ല.
What's Your Reaction?






